കാമറ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രകാശ വിന്യാസം കാമറ തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാനമാണ്. നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന രീതിയിൽ ക്യാമെറയുടെ ലെന്സ് വരാൻ പാടില്ല. പ്രകാശം കുറഞ്ഞ സ്ഥലങ്ങളിൽ കാമറ ഫിറ്റ് ചെയ്യുമ്പോൾ ലോ ലൈറ്റ് ക്യാമെറകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
2 മെഗാപിക്സിൽ എങ്കിലും റെസൊല്യൂഷൻ നൽകുന്ന ക്യാമെറകൾ ഉപയോഗിക്കണം. അല്ലെങ്കിൽ ദൃശ്യങ്ങൾക്ക് വ്യക്തത ഉണ്ടാവില്ല. ചെറിയ സ്ഥലങ്ങൾ മോണിറ്റർ ചെയ്യാൻ കുറഞ്ഞ റെസൊല്യൂഷൻ ഉള്ള ക്യാമെറകളും ആവാം.
റെസൊല്യൂഷൻ മാത്രമല്ല ക്യാമറകളുടെ ദൃശ്യ മികവിന് കാരണം. സെന്സറിന്റെ വലിപ്പം ഗുണനിലവാരം എന്നിവയും പ്രധാനമാണ്. 1 /4 ഇഞ്ച് സെന്സറുകളെക്കാൾ മികച്ച ഏരിയ കവറേജും ദൃശ്യമികവും 1/3, 1/2 ഇഞ്ച് സെൻസറുകൾ നൽകും.
നല്ല ഗേജ് ഉള്ള ബ്രാൻഡഡ് കോപ്പർ കേബിളുകൾ ഉപയോഗിച്ചാൽ ദൃശ്യങ്ങൾ മികച്ചതാവും. ഒരിക്കലും CCTV കേബിളുകൾ ജോയിന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പല കേബിളുകളും അല്ലെങ്കിൽ മാത്രം ഗേജ് ഉള്ള കോപ്പർ കോട്ടിങ് ഉള്ള അലൂമിനിയം കേബിളുകൾ ആണ്. വിലകുറച്ചു CCTV ഇൻസ്റ്റാൾ ചെയ്യുന്നവർ അല്ലെങ്കിൽ കോംബോ ഓഫറുകൾ നൽകുന്നവർ ഇത്തരം കേബിളുകൾ ആവും നിങ്ങള്ക്ക് നൽകുന്നത്.
ക്യാമെറകൾക്കു ആവശ്യത്തിനുള്ള പവർ നൽകുന്ന SMPS ഉകളും മികച്ച നിലവാരം ഉള്ളവ ആയിരിക്കണം. കണ്ണെക്ടറുകളുടെ ഗുണനിലവാരവും ദൃശ്യങ്ങളുടെ വ്യക്തതയെ ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഓൺലൈനിൽ കാണുന്ന ക്യാമെറകൾ കണ്ണുമടച്ചു വാങ്ങി കബളിപ്പിക്കപ്പെടരുതേ. 2000 രൂപക്ക് മെമ്മറി കാർഡ് ഇടുന്ന ക്യാമെറകൾ ഓൺലൈനിൽ കണ്ടു വാങ്ങി കബളിപ്പിക്കപ്പെട്ട ഒരു യുവാവ് കാമറ ദൃശ്യങ്ങൾ ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. നിഴൽ മാത്രം കിട്ടുന്ന ഇത്തരം ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ നിയമ വ്യവസ്ഥയിലുള്ള പഴുതുകൾ ഉപയോഗിച്ച് വൻതോതിൽ തായ്‌വാൻ ചൈന എന്നീ രാജ്യങ്ങളിൽ നിന്നും ഇവിടേയ്ക്ക് ഒഴുകുകയാണ്.
കൂടുതൽ ദൃശ്യ വ്യക്തത ഉള്ള ക്യാമെറകൾ വേണമെങ്കിൽ IP ക്യാമെറകൾ തെരഞ്ഞെടുക്കുക. വില കൂടുതൽ ആയിരിക്കുമെന്ന് മാത്രം. ദൃശ്യങ്ങൾ കാണുന്ന മോണിറ്റർ / TV യുടെ റെസൊല്യൂഷനും കാമറ ദൃശ്യങ്ങളെ ബാധിക്കും. 1080 മോണിറ്ററുകൾ ദൃശ്യമികവ് നൽകും. വലിയ ഒരു സ്ക്രീനിലേക്ക് ദൃശ്യങ്ങൾ പ്രൊജക്റ്റ് ചെയ്താൽ വ്യക്തത കുറയും.
പരിചയ സമ്പന്നരായ ഒരു കമ്പനി പ്രതിനിധിയുമായി നിങ്ങളുടെ ആവശ്യം ചർച്ച ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചുള്ള cctv സിസ്റ്റം ഇൻസ്റ്റാൾ ചെയിതു നല്കാൻ ആവശ്യപ്പെടുക. മികച്ച സർവീസ് ലഭിക്കും എന്ന് ഉറപ്പുവരുത്തുക.
GST ബിൽ നിർബന്ധമായും ചോദിച്ചു വാങ്ങുക. വിട്ടുവീഴ്ച അരുത്, സുരക്ഷയുടെ കാര്യത്തിൽ.
Do you need Professional Assistance in Design, Installation & Customization of CCTV Cameras?
Do you have any doubts regarding CCTV Installation?
Feel free to Contact Us: +91 9496638352
Aura Business Solutions is a leading CCTV Camera, Security Systems and Communications Solution provider in Kerala having operations in Trivandrum, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad and Coimbatore Districts. We are into the Sales, Installation and Service of CCTV Cameras, Burglar Alarm, Automatic Gate Motors, Video Door Phones, Access Control System, Boom Barriers, Metal Detectors, Wireless Nurse Call System, EPABX, IP-PBX, IP Telephony, Public Address Systems, Conference Systems, Automatic School Bell with Voice Announcement, GPS Tracking Devices, Biometric Attendance Systems, RFID Attendance Gates, Show and Go Attendance Systems, UHF Attendance Readers and more.
Comments
Post a Comment