ധാരാളം ആളുകൾ ചോദിക്കുന്ന
ചോദ്യമാണ് ഇത്.
ഉത്തരം
ലളിതമാണ്. എത്ര കാമറ ഇൻസ്റ്റാൾ ചെയ്യണം, എത്ര സ്ഥലം ക്യാമെറയിൽ
കവർ ചെയ്യണം, എത്ര റെസൊല്യൂഷൻ
വേണം എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ചെലവ്.
CCTV ക്യാമെറകളിൽ പ്രധാനമായും IP , അനലോഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. IP ക്യാമെറകളെ നെറ്റ്‌വർക്ക്
ക്യാമെറകൾ എന്നും ഡിജിറ്റൽ ക്യാമെറകൾ എന്നും വിളിക്കാറുണ്ട്. നല്ല ക്ലാരിറ്റി ആഗ്രഹിക്കുന്നവർക്ക് IP ക്യാമെറകൾ
തെരഞ്ഞെടുക്കാം. വില കൂടുതൽ ആവും എന്ന്
മാത്രം. വിലക്കുറവാണ്
ആഗ്രഹിക്കുന്നതെങ്കിൽ അനലോഗ് ക്യാമെറകൾ തെരഞ്ഞെടുക്കാം.
HD-TVI, HD-CVI, HD-SDI, AHD എന്നിങ്ങനെ പല ടെക്നോളജി ഉപയോഗപ്പെടുത്തുന്ന അനലോഗ്
ക്യാമെറകൾ നിലവിലുണ്ട്. വിലയിലും
പെർഫോമൻസിലും ഏറ്റക്കുറച്ചിൽ ഉണ്ടാവും എന്ന് മാത്രം. IP ക്യാമെറകൾ പൊതുവെ ഈടുനിൽക്കുന്നവയാണ്. അനലോഗ് ക്യാമെറകളെ അപേക്ഷിച്ചു പ്രശ്നങ്ങളും
കുറവാണു. അനലോഗ് ക്യാമെറകളും ഇപ്പോൾ
മെഗാപിക്സിൽ റെസൊല്യൂഷനിൽ ആണ് വരുന്നത്.
മുൻപുണ്ടായിരുന്ന അനലോഗ് ക്യാമെറകളെക്കാൾ വളരെയധികം വ്യക്തതയാർന്ന ദൃശ്യങ്ങൾ
ഇവ നൽകും
1, 2, 3, 5, 8 എന്നിങ്ങനെ പല റെസൊല്യൂഷനുകളിലും കാമറ ലഭ്യമാണ്. ചെറിയ ഒരു സ്ഥലം കവർ ചെയ്യാൻ ഉയർന്ന
മെഗാപിക്സിൽ ക്യാമെറകൾ ആവശ്യമില്ല. ഉയർന്ന
റെസൊല്യൂഷൻ ഉള്ള ക്യാമെറകൾ ഉപയോഗിച്ചത് കൊണ്ട് മാത്രം മികച്ച വ്യക്തത ലഭിക്കണം
എന്നില്ല.
റെസൊല്യൂഷൻ പോലെ
പ്രധാനമാണ് ക്യാമറയിലെ സെന്സറിന്റെ വലിപ്പം.
വലിപ്പമുള്ള സെൻസറുകൾ മികച്ച ദൃശ്യ വ്യക്തത നൽകും. WDR എന്ന ഫീച്ചർ ഉള്ള
ക്യാമെറകൾ വ്യത്യസ്ത പ്രകാശ വ്യതിയാനം ഉള്ള ഇടങ്ങളിൽ മികച്ച ദൃശ്യങ്ങൾ നല്കാൻ
സഹായിക്കും. നൈറ്റ് വിഷൻ കൂടുതൽ
വ്യക്തതയുള്ളതാക്കാൻ EXIR എന്ന ടെക്നോളജി
സഹായിക്കും. അൾട്രാ ലോ ലൈറ്റ് ക്യാമെറകളും
രാത്രി ദൃശ്യങ്ങൾ വ്യക്തതയുള്ളതാക്കും.
ഒരേ റെസൊല്യൂഷൻ
ഉള്ള ക്യാമെറകൾ പല ബ്രാന്ഡുകള്ക്കും പല വിലയാണ്.
എന്താണ് അതിനു കാരണം. വിലകുറഞ്ഞ
ക്യാമെറകൾ നിലവാരം കുറഞ്ഞവ തന്നെയാണ്.
വീടിന്റെയും സ്വത്തിന്റെഹും സുരക്ഷിതത്വത്തിനു ഉള്ള ഉപകരണങ്ങളിൽ വിലക്കുറവ്
തേടി പോകാതിരിക്കുക. കൂടുതൽ ഫീച്ചർ ഉള്ള
ക്യാമെറകൾക്കു വില അല്പം കൂടുതൽ ആയിരിക്കും.
സ്ഥലത്തിന്റെ
നീളം, വീതി, പ്രകാശ വ്യതിയാനത്തിന്റെ
തോത് എന്നിവയൊക്കെ അനുസരിച്ചാണ് ക്യാമെറകൾ തെരഞ്ഞെടുക്കേണ്ടതും പൊസിഷൻ
ചെയ്യേണ്ടതും. ഓൺലൈൻ വ്യാപാരിക്കും കോംബോ
വില്പനക്കാരനും ഇതൊന്നും അനുസരിച്ചു കാമറ നിങ്ങള്ക്ക് ഫിറ്റ് ചെയിതു നല്കാൻ കഴിയില്ല.
മികച്ച
ബ്രാൻഡിന്റെ ഉത്പന്നം അംഗീകൃത ഏജൻസിയിൽ നിന്നും സൈറ്റ് പരിശോധിപ്പിച്ചു ഇൻസ്റ്റാൾ
ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാർഗം.
നിങ്ങളുടെ ആവശ്യങ്ങൾ ടെക്‌നിഷ്യനുമായി സംസാരിക്കുക. നിങ്ങളുടെ ബഡ്ജറ്റിനും ആവശ്യങ്ങൾക്കും
അനുസരിച്ചുള്ള സിസ്റ്റം ഇൻസ്റ്റാൾ ചെയിതു നല്കാൻ ആവശ്യപ്പെടാം.
ക്യാമെറകൾ ഈ
രീതിയിൽ വീട്ടിൽ ഇൻസ്റ്റാൾ ചെയ്യാൻ 18000 മുതൽ 28000 വരെ ചെലവ് വരാം. നിങ്ങളുടെ കേബിളിങ്
ദൂരം, കാമറ റെസൊല്യൂഷൻ
ബ്രാൻഡ് എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. IP ക്യാമെറകൾക്കു ഇതു 30000 മുതൽ 45000 വരെ ആകാം. ഉദാഹരണമായി 2 മെഗാപിക്സിൽ ക്യാമെറകൾ 4 എണ്ണം അതിന്റെ അനുബന്ധ ഉപകരണങ്ങൾ,
കേബിളിങ്, ഇൻസ്റ്റാളേഷൻ എല്ലാം അടക്കം 20000 മുതൽ 27000 വരെ ചെലവ് പ്രതീക്ഷിക്കാം.
കുറഞ്ഞ നിരക്കിൽ
കാമറ ഇൻസ്റ്റാൾ ചെയ്യുന്ന ആളുകൾ നമ്മുടെ നാട്ടിൽ സുലഭമാണ്. കേബിളുകളും അനുബന്ധ ഉപകരണങ്ങളും നിലവാരം
കുറച്ചു അവർ നിരക്ക് കുറക്കാറുണ്ട്. ഇത്
ഈടു നിൽക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ളോ. മികച്ച സർവീസ് നൽകുന്ന രേജിസ്റെർഡ് സ്ഥാപനങ്ങളെ
മാത്രം CCTV സ്ഥാപിച്ചു നല്കാൻ സമീപിക്കുക.GST ബില്ല് നിർബന്ധമായും
ചോദിച്ചു വാങ്ങണം.
Comments
Post a Comment