കാമറ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രകാശ വിന്യാസം കാമറ തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാനമാണ്. നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന രീതിയിൽ ക്യാമെറയുടെ ലെന്സ് വരാൻ പാടില്ല. പ്രകാശം കുറഞ്ഞ സ്ഥലങ്ങളിൽ കാമറ ഫിറ്റ് ചെയ്യുമ്പോൾ ലോ ലൈറ്റ് ക്യാമെറകൾ ഉപയോഗിക്കുന്നതാണ് നല്ലത്. 2 മെഗാപിക്സിൽ എങ്കിലും റെസൊല്യൂഷൻ നൽകുന്ന ക്യാമെറകൾ ഉപയോഗിക്കണം. അല്ലെങ്കിൽ ദൃശ്യങ്ങൾക്ക് വ്യക്തത ഉണ്ടാവില്ല. ചെറിയ സ്ഥലങ്ങൾ മോണിറ്റർ ചെയ്യാൻ കുറഞ്ഞ റെസൊല്യൂഷൻ ഉള്ള ക്യാമെറകളും ആവാം. റെസൊല്യൂഷൻ മാത്രമല്ല ക്യാമറകളുടെ ദൃശ്യ മികവിന് കാരണം. സെന്സറിന്റെ വലിപ്പം ഗുണനിലവാരം എന്നിവയും പ്രധാനമാണ്. 1 /4 ഇഞ്ച് സെന്സറുകളെക്കാൾ മികച്ച ഏരിയ കവറേജും ദൃശ്യമികവും 1/3, 1/2 ഇഞ്ച് സെൻസറുകൾ നൽകും. നല്ല ഗേജ് ഉള്ള ബ്രാൻഡഡ് കോപ്പർ കേബിളുകൾ ഉപയോഗിച്ചാൽ ദൃശ്യങ്ങൾ മികച്ചതാവും. ഒരിക്കലും CCTV കേബിളുകൾ ജോയിന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പല കേബിളുകളും അല്ലെങ്കിൽ മാത്രം ഗേജ് ഉള്ള കോപ്പർ കോട്ടിങ് ഉള്ള അലൂമിനിയം കേബിളുകൾ ആണ്. ...
Aura Business Solutions is a leading CCTV Camera Dealer, CCTV Installation Service Provider and CCTV Supplier in Alappuzha, Kerala and Palakkad, Kerala.