ധാരാളം ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഇത്. ഉത്തരം ലളിതമാണ്. എത്ര കാമറ ഇൻസ്റ്റാൾ ചെയ്യണം , എത്ര സ്ഥലം ക്യാമെറയിൽ കവർ ചെയ്യണം , എത്ര റെസൊല്യൂഷൻ വേണം എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ചെലവ്. CCTV ക്യാമെറകളിൽ പ്രധാനമായും IP , അനലോഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. IP ക്യാമെറകളെ നെറ്റ്‌വർക്ക് ക്യാമെറകൾ എന്നും ഡിജിറ്റൽ ക്യാമെറകൾ എന്നും വിളിക്കാറുണ്ട്. നല്ല ക്ലാരിറ്റി ആഗ്രഹിക്കുന്നവർക്ക് IP ക്യാമെറകൾ തെരഞ്ഞെടുക്കാം. വില കൂടുതൽ ആവും എന്ന് മാത്രം. വിലക്കുറവാണ് ആഗ്രഹിക്കുന്നതെങ്കിൽ അനലോഗ് ക്യാമെറകൾ തെരഞ്ഞെടുക്കാം. HD-TVI, HD-CVI, HD-SDI, AHD എന്നിങ്ങനെ പല ടെക്നോളജി ഉപയോഗപ്പെടുത്തുന്ന അനലോഗ് ക്യാമെറകൾ നിലവിലുണ്ട്. വിലയിലും പെർഫോമൻസിലും ഏറ്റക്കുറച്ചിൽ ഉണ്ടാവും എന്ന് മാത്രം. IP ക്യാമെറകൾ പൊതുവെ ഈടുനിൽക്കുന്നവയാണ്. അനലോഗ് ക്യാമെറകളെ അപേക്ഷിച്ചു പ്രശ്നങ്ങളും കുറവാണു. അനലോഗ് ക്യാമെറകളും ഇപ്പോൾ മെഗാപിക്സിൽ റെസൊല്യൂഷനിൽ ആണ് വരുന്നത്. മുൻപുണ്ടായിരുന്ന അനലോഗ് ക്യാമെറകളെക്കാൾ വളരെയധികം വ്യക്തതയാർന്ന ദൃശ്യങ്ങൾ ഇവ നൽകും ...
Aura Business Solutions is a leading CCTV Camera Dealer, CCTV Installation Service Provider and CCTV Supplier in Alappuzha, Kerala and Palakkad, Kerala.