സുരക്ഷിതത്വത്തിനായി വീട്ടിലോ ഓഫീസിലോ CCTV സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്തായിരിക്കണം CCTV ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? നിലവാരം കുറഞ്ഞ CCTV ക്യാമെറകൾ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. നിയമ വ്യവസ്ഥയിലെ അയവുകളും ജനങ്ങളുടെ അവബോധക്കുറവും ഇതിനു പ്രധാന കാരണം ആണ്. വില്പനാനന്തര സേവനം നൽകാത്ത കമ്പനികളും ഉത്പന്നങ്ങളും ഇവിടെ യഥേഷ്ടം വിഹരിക്കുന്നു. CCTV ഇൻസ്റ്റാൾ ചെയ്യുന്നതിന് അടിസ്ഥാന യോഗ്യതകൾ പോലും സർക്കാരുകൾ നിര്ദേശിക്കുന്നില്ല. ഉൽപ്പന്നത്തിന്റെ ഗുണ നിലവാരത്തിനപ്പുറം വില മാത്രം പരമപ്രധാനമായ ഒരു മാർക്കറ്റിലേക്ക് ഗുണനിലവാരം തീരെ കുറഞ്ഞ സെന്സറുകളുമായി അനേകം കമ്പനികൾ രംഗ പ്രവേശം ചെയ്യുന്നു. പല പ്രമുഖ ഇന്ത്യൻ കമ്പനികളും തായ്‌വാനിൽ നിന്നും ചൈനയിൽ നിന്നും നിലവാരം ഇല്ലാത്ത ക്യാമെറകൾ കൊണ്ട് വന്നു സ്വന്തം ബ്രാൻഡ് ഒട്ടിച്ചു വിൽക്കുന്നു. രെജിസ്ട്രേഷനോ അവശ്യ യോഗ്യതകളോ ഇല്ലാത്ത ഫ്രീലാൻസ് വ്യക്തികളും ഗ്രൂപ്പുകളും യഥേഷ്ടം ബില്ലുപോലും നൽകാതെ ക്യാമെറകൾ ഇൻസ്റ്റാൾ ചെയ്യുന്നു. പലരും വിലക്കുറവിൽ ആകൃഷ്ടരായി ഉത്പന്നങ്ങൾ വാങ്ങി 6 മാസം കഴിയുമ്പോഴേക്കു...
Aura Business Solutions is a leading CCTV Camera Dealer, CCTV Installation Service Provider and CCTV Supplier in Alappuzha, Kerala and Palakkad, Kerala.